Monday, May 27, 2013

ശ്രേഷ്ട്ടം അല്ലെ?"

മനനം നിൻ പദ ഗമനം
ശമനം നിൻ മന ലയനം
തപനം ഇഹ പര തുലനം
വദനം തിരയുക ജ്വലനം
ശയനം മതിയിതു യമനം
ജനനം ഇത് നവ ചലനം

(പത്തു മിനിട്ട് തല പുകഞ്ഞപ്പോൾ എന്റെ മനസ്സില് തോന്നിയ വരികൾ ആണ്...."ശ്രേഷ്ട്ടം അല്ലെ?")

Monday, May 20, 2013

ചെകുത്താനും മാലാഖയും

ജീവിതത്തിന്റെ നിമ്ന്നോന്നതങ്ങളിൽ
വഴിതെറ്റിയവരെപ്പഴോ  കണ്ടു മുട്ടി
പൊരുത്തക്കെടുകളിൽ നെയ്തു തീർത്ത
ചരിത്ര താളുകളെ ചൊല്ലിയവർ വഴകിട്ടു
തർക്കത്തിനൊടുവിൽ മാലാഖ ചെകുതാനോട് സുല്ലിട്ടു

പാതിരാവിന്റെ മൌനം മുറിച്ചു  ഹൃദയം
കൈമാറിയവർ നേരം വെളുപ്പിച്ചു

ഒരിക്കൽ മാലാഖ പറഞ്ഞു
"ചെകുത്താനെ നിന്റെ ഹൃദയത്തിന്റെ
സുതാര്യതയെ ഞാൻ സ്നേഹിക്കുന്നു
പക്ഷെ ,ചിലപ്പോഴൊക്കെ അതെന്നെ ഭയപ്പെടുത്തുന്നു "

കാലങ്ങളോളം ഉള്ളില വീര്പ്പു മുട്ടിയ നൊമ്പരങ്ങളുടെ
നെടുവീർപ്പുകൾ തുറന്നു വിട്ട
നിർവൃതിയിൽ ആയിരുന്നു അപ്പോൾ ചെകുത്താൻ ...

"ഈ സുതാര്യത.അതാണ്‌ എന്നെ ഞാൻ ആക്കിയത്
എന്നെ ചെകുത്താൻ ആക്കിയത് "
സൌഹ്രദത്തിന്റെ അതിര് വരമ്പുകൾ
പ്രണയം കൊണ്ടവർ മായ്ച്ചു കളഞ്ഞു

ഒരിക്കൽ മാലാഖ പറഞ്ഞു

"ചെകുത്താനെ....നീയെന്റെതാണ് ...
എനിക്ക് നിന്നെ പിരിയാനാകില്ല
എനിക്ക് നിന്നെ വെളിപ്പെടുത്തണം"

"വേണ്ട മാലാഖേ
ഞാൻ ഒരു ചെകുത്താൻ ...നീ ഒരു മാലാഖ ...
ഒരിക്കൽ ഒരു ഗന്ധരവ്ൻ തേടിയെത്തും വരെ
നീ കാത്തിരിക്കു ..."
ചെകുത്താൻ പറഞ്ഞു ....

പ്രണയം അതാരോടു ,
എപ്പോൾ തോന്നുമെന്നരിയാതെയാണീ ജീവിതം
എന്ന് മാലാഖ പറഞ്ഞു ....

ചെകുത്താന് മാലാഖയെ സ്നേഹിച്ചു
കൊതി തീരും മുൻപേ ....
ഒരിക്കൽ മാലാഖ പറഞ്ഞു ....

"ഞാനാ ഗന്ധർവനെ കാത്തിരികുകയാണ്"

നുറുങ്ങിയ ഹൃദയം പൊതി പിടിച്ചു ചെകുത്താൻ ചിരിച്ചു
മുറിഞ്ഞ വാക്കുകള കോര്തെടുക്കനകാതെ
എല്ലാം മറന്നു അവൻ അലറി ...
അവന്റെ കണ്ണുകളിൽ ചോരയൊഴുകി ...
അപ്പോൾ മാലാഖ ആ സത്യം തുറന്നു പറഞ്ഞു

"നീയൊരു ചെകുത്താൻ ...ഞാനൊരു മാലാഖ
എന്നെ സ്നേഹിക്കാൻ നിനകെന്തു യോഗ്യത?"

Monday, March 4, 2013

"ജാതിയോ അതൊക്കെ പണ്ടല്ലേ ...ഇപ്പോള്‍ ആരാ അങ്ങനെ നോക്കുന്നത് "

..മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ,തിരുവനന്തപുരം നഗരത്തില്‍ ഒരു മെഡിക്കല്‍ സ്ടോരില്‍ ഞാന്‍ മരുന്ന് വാങ്ങാന്‍ ചെന്നപോള്‍ കടക്കാരന്‍ എന്നോട് ചോദിച്ചു "നിങ്ങളെ കുണ്ടമന്‍ കടവ് വെച്ച് കണ്ടല്ലോ ?"ഞാന്‍ പറഞ്ഞു"എന്റെ വീട് അവിടെയാണ് "
അപ്പോള്‍ അയാള്‍ വളരെ അത്ഭുതത്തോടെ "അവിടെ എവിടെയാണ് വീട് ?"
"പാലം കഴിഞ്ഞിട്ടാണ് ,ആ ട്രന്സ്ഫോര്‍മെര്‍ന്റെ അടുത്ത് "ഞാന്‍ പറഞ്ഞു
അപ്പോഴും അയാളുടെ അത്ഭുതം മാറിയിരുന്നില്ല ,കൂടുതല്‍ സംഭാഷണം നീട്ടികൊണ്ട് പോകാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ പറഞ്ഞു"ഞാന്‍ .........ന്റെ മകന്‍ ആണ് "
അപ്പോള്‍ അയാള് വളരെ ആശ്വാസത്തോടെ പറഞ്ഞു "ഓ സാറിന്റെ മോന്‍ ആയിരുന്നോ "

സംഭാഷണം ഇത്രയേ നടന്നുള്ളൂ എങ്കിലും അയാളുടെ ഓരോ ചോദ്യത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു .കാരണം കുണ്ടമന്‍ കടവ് എന്ന സ്ഥലം നായന്മാര്‍ കൊടി കുത്തി വാഴുന്ന സ്ഥലം ആണ് .പ്രത്യേകിച്ച് എന്റെ വീട് ഇരിക്കുന്ന സ്ഥലം .അവിടെ എങ്ങനെ നിങ്ങള്ക്ക് സ്വന്തം വീടുണ്ടായി എന്നതായിരുന്നു അയാളുടെ സംശയം ...എന്റെ നിറം കണ്ടപ്പോള്‍ ജാതി അയാള്‍ ഉറപ്പിച്ചു ...പക്ഷെ അച്ചന്റെ പേര് പറഞ്ഞപ്പോള്‍ അയളുടെ മറുപടിയില്‍ വന്ന അര്‍ഥം ഇതാണ് "ഓ എങ്കില്‍ ഒക്കെ ...സാധാരണ മറ്റു ജാതികാര്‍ക്ക് അങ്ങനെ സ്ഥലം കിട്ടാറില്ല"

ഇതാണ് കേരളത്തില്‍ പലസ്തലങ്ങളിലെയും അവസ്ഥ .പ്രത്യേകിച്ച് തിരുവനന്തപുരത്ത് ....
രണ്ടു ദിവസ്സം മുന്‍പ് ഒരു സുഹ്രത് ഒരു അനുഭവം പറഞ്ഞു .അയാള്‍ കൊഴികൊടുകാരന്‍ ആണ് .തിരുവനന്ത പുറത്തു ഒരു വാടക വീട് അന്വേഷിച്ചു പോയതാണ് .ഒരു വീട് കണ്ടു .ഇഷ്ട്ടപെട്ടു .പക്ഷെ വീട്ടുടമസ്ഥന്‍ ഭയങ്കര ചോദ്യം ചെയ്യല്‍ ...അവസാനം തിരിച്ചറിയല്‍ കാര്‍ഡ്‌ കാണണം എന്ന് പറഞ്ഞു .എന്റെ സുഹ്രത് അത് കാണിച്ചു ,അതില്‍ അച്ഛന്റെ പേരിന്റെ കൂടെ "നായര്‍ "എന്ന് കണ്ടതോടെ ഉടമസ്ഥന്റെ മുഖം പ്രസന്ന വദന്‍ ആയി .അപ്പോള്‍ തന്നെ വീടും കൊടുത്തു...ഈ അനുഭവം എന്റെ സുഹ്രത് അല്‍പ്പം നീരസത്തോടെ ആണ് പറഞ്ഞത് ...

ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് വന്നിട്ട് ഇരുപതു വര്ഷം ആകാന്‍ പോകുന്നു ,സത്യം പറയാമല്ലോ ഇതുവരെയും അങ്ങനെ വിവേചനപരമായി ഒരു അനുഭവവും ഉണ്ടായിട്ടില്ല ...അതിനു കാരണം സമൂഹത്തില്‍ അല്‍പ്പം അറിയപെടുന്ന ഒരാളുടെ കുടുംബം എന്നാ പരിഗണനയില്‍ മാത്രം ആണ് ...ഇവിടെ, കടം കേറി വീട് വില്‍ക്കേണ്ടി വന്നാലും നായര്‍ നായര്ക്കെ വീട് വില്‌ക്കു .ഞങ്ങള്‍ താമസിക്കാന്‍ വന്ന സമയത്ത് അപ്പുറത്തെ വീടിലെ ഒരു അമ്മച്ചി മുന വെച്ച് അമ്മയോട് പറയുമായിരുന്നു "പണ്ട് ഒരു മേനോന്‍ വില പറഞ്ഞ സ്ഥലം ആണ് നിങ്ങള്‍ വാങ്ങിച്ചത് "
കുണ്ടമന്‍ കടവ് ആറ്റില്‍ നിന്നും ഒരു ദളിതന് രത്നം കിട്ടിയതും,അയാള്‍ അത് വിറ്റു വലിയ വീട് പണി തുടങ്ങിയതും ,നാട്ടുകാര്‍ വീട് പണിയാന്‍ വെച്ചിരുന്ന പണിസാധനങ്ങളും സിമെന്റ് ഉം ആറില്‍ കൊണ്ട് കളഞ്ഞത്,അവസാനം അയാള്‍ക്ക്‌ അന്യായ വിലക്ക് ആ വീടും സ്ഥലവും വില്‍ക്കേണ്ടി വന്നതുമായ കഥ നാട്ടുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

പണ്ട് വീട്ടില്‍ പാല് കൊണ്ട് വന്നിരുന്ന ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞിടുണ്ട് "ഇവിടം പണ്ട് കാടായിരുന്നു .ഒരു കീഴ്ജാതിക്കാരി സ്ത്രീക്ക് ഒരു കുടില്‍ ഉണ്ടായിരുന്നു ,അവരെ ഇവിടെ നിന്ന് ആട്ടിയോടിചതാണ് "

അതെ സ്ഥലത്ത് തന്നെ ഞങ്ങള്‍ക്ക് വീട് വെക്കാന്‍ കഴിഞ്ഞതില്‍ സത്യം പറഞ്ഞാല്‍ വളരെ സന്തോഷം ഉണ്ട് ...
ആദ്യം കുറെ വീടുകളില്‍ വാടകയ്ക്ക് താമസിചിടുണ്ട് ഞങ്ങള്‍...അങ്ങനെ ഒരു വീട്ടില്‍ വീട്ടുടമസ്ഥന്‍ അയ ഒരാള്‍ ആഴ്ച തോറും ചെക്കിംഗ് നു വരുമായിരുന്നു ...അയാളുടെ ജാതി യില്‍ പെട്ട ഒരാള്‍ക്ക്‌ ആയിരുന്നു വീട് കൊടുതിരുന്നതെങ്കില്‍ ഒരു ചെക്കിംഗ് ഉം ഉണ്ടാകുമായിരുന്നില്ല ...ഞങ്ങള്‍ദൈവനുഗ്രഹതാല്‍ പിന്നീട് തിരുവനതപുരത്ത് മൂന്ന് വീട് വെച്ചു .അത് ആ ഉടമസ്ഥനെ അറിയിക്കാന്‍ ഒന്നും കഴിഞ്ഞില്ല .കാരണം ഞങ്ങള്‍ വീടുമാറി കുറച്ചു കഴിഞ്ഞതോടെ തന്നെ അയാള്‍ ആസനത്തില്‍ കാന്‍സര്‍ വന്നു മരിച്ചിരുന്നു ...

ഇപ്പോള്‍ അടുത്ത വീട്ടില്‍ പുതിയ താമസ്സക്കാര്‍ വാടകയ്ക്ക് വന്നു .ആ വീട്ടില്‍ ഒരു സ്ത്രീ നല്ല കറുത്തിട്ടാണ് ...അടുത്ത വീട്ടിലെ നായര്‍ ആന്റിക്ക് ജാതി അറിയണം ,ആന്റി ഞങ്ങളോട് ഒരു ചോദ്യം "നിങ്ങളുടെ റിലെട്ടിവ്വ്സ് ആണോ അവര്‍ ?"
ആന്റി ഉദ്ദേശിച്ചത് അവരുടെ ജാതി തന്നെ ആണ് എന്ന് മനസിലാക്കാന്‍ ഒരു ബുദ്ധി മുട്ടും ഉണ്ടായില്ല ...ആന്റിക്ക് അപ്പോള്‍ അല്ലെങ്കിലും പിന്നീട് ഒരു ചുട്ട മറുപടി കൊടുത്തു ,പിന്നെ അവരെ ആ പരിസരത്ത് കണ്ടില്ല ...

ഇപ്പോഴും കേരളത്തില്‍ അടുത്തടുത്ത്‌ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ പറയുന്ന ഒരു ടയലോഗ്ഗ് ഉണ്ട് "നീ അധികം സംസാരിക്കാന്‍ വന്നാലെ,ഈ വീടും സ്ഥലവും ഞാന്‍ വല്ല പറയനോ പൊലയനൊ വിറ്റിട്ട് പോകും."

അപ്പോഴും എല്ലാവരും പറയും ,"ജാതിയോ അതൊക്കെ പണ്ടല്ലേ ...ഇപ്പോള്‍ ആരാ അങ്ങനെ നോക്കുന്നത് "

Sunday, February 10, 2013

വെറുതെ


എനിക്കറിയാമായിരുന്നു ഒരിക്കല്‍ നമ്മള്‍ കണ്ടുമുട്ടുമെന്ന്
നിന്റെ രക്തം വാര്‍ന്നോലിക്കുന്നത് കാണാനായി എന്റെ അവഗണന കൊണ്ട് നിന്റെ മനസ്സില്‍
ആഞ്ഞു ആഞ്ഞു കുത്തി ഞാന്‍ തിരിച്ചു പോകുമ്പോള്‍
ഞാന്‍ ഓര്‍ത്തിരുന്നില്ല ഇത് പോലെ ഒരു മുട്ടുമടക്കല്‍ ആയിരിക്കും അതെന്ന്
അത്രയ്ക്ക് ക്രൂരം ആയിരുന്നു എന്റെ മനസ്സ് സ്നേഹം കൊണ്ടും കണ്ണീരു കൊണ്ടും
 നിന്നോടുള്ള ശ്രധകൊണ്ടും ഞാന്‍ മാസങ്ങളോളം മറച്ചു പിടിച്ചതും ആ ക്രൂരതയായിരുന്നു ...
 എങ്കിലും ചിലപ്പോഴൊക്കെ കുറ്റബോധം എന്നെ കാര്‍ന്നു തിന്നിരുന്നു
വിവാഹ തീയതി നിന്നില്‍ നിന്ന് ഞാന്‍ മറച്ചു വെച്ചത്
തകര്‍ന്ന ഹൃദയത്തോടെ ഒഴുകുന്ന നിന്റെ കണ്ണീരിനു സാക്ഷി ആയി
മറ്റൊരു ജീവിതത്തിലേക്ക് നടന്നുപോകാന്‍ എനിക്ക് കഴിയാതതിനാലയിരുന്നു
 ഒന്ന് ശ്രമിചിരുന്നെകില്‍ നിന്റെ കയ്യില്‍ അവശേഷിച്ചിരുന്ന തെളിവുകളുടെ കൂമ്പാരത്തില്‍ നിന്ന്
ഒരെണ്ണം എടുത്തു വിലപേ ശാമയിരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്റെ ജീവിതം
എന്നിട്ടും നീഅതു ചെയ്തില്ല ...ശരിക്കും നീ ഒരു ഫൂള്‍ ആണ് ...
യാത്രയിലെപ്പോഴും ,വഴിവക്കിലോ ബസ്സിലോ നിനക്കിഷ്ട്ടമുള്ള കടല്തീരതോ എല്ലാം
ഞാന്‍ നിന്നെ തിരയുമായിരുന്നു ദൂരെ നിന്നെകിലും ഒന്ന് കണ്ടിരുന്നെകില്‍
മനസ്സ് കൊണ്ട് എങ്കിലും ആ കാലില്‍ വീഴാന്‍ ഞാന്‍ ഏറെ കൊതിച്ചിരുന്നു
 ( ഇതെല്ലാം ഒരിക്കല്‍ നീയെന്നോട്‌ പറയും എന്ന് ഞാന്‍
വ്യാമോഹിച്ച വാക്കുകള്‍ ആണ്
ഇന്ന് വേറൊന്നും ഓര്‍ക്കനില്ലതതുകൊണ്ട്  
വെറുതെഓര്‍ത്തു പോയതാണ് )

Friday, November 30, 2012


പ്രണയം


നിന്റെ വാര്‍ നെറ്റിയില്‍ നിന്ന് എന്റെ കവിള്‍ തടത്തിലേക്കു നീ പടര്‍ത്തിയ സിന്ദൂരം വാരിയെറിഞ്ഞു എനിക്കീ മാനം ചുവപ്പിക്കണം നിന്റെ കണ്മഷി യില്‍ നിന്ന് എന്റെ ചുണ്ടിലേക്ക്‌ പടര്‍ന്ന ഇരുള്‍ കൊണ്ട് എനിക്കീ സന്ധ്യയെ കറുപ്പിക്കണം ഹൃദയം ഹൃദയതോടടുക്കുമ്പോള്‍ നിന്റെ കൈകള്‍ എന്നെ പൊതിയുമ്പോള്‍ ഭാഷയ്ക്കതീതമായി നിന്റെ വാക്കുകള്‍ മുറിയുമ്പോള്‍ എനിക്കീ ലോകം കേള്‍ക്കെ പൊട്ടിച്ചിരിക്കണം ആ ചിരിയില്‍ എന്റെ പ്രണയസാഫല്യം നിറഞ്ഞിരിക്കും