Thursday, January 1, 2015

പിസി സനൽ കുമാര്- എന്റെ അച്ഛന്










ഡിസ്സ മ്പര് -08

അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസം ആകുന്നു ...അച്ഛനില്ലാതെ ഒരു മാസം എങ്ങനെ  പോയി എന്ന് മന്സിലാകുനില്ല ...ദൂരെ എവിടെയോ പ്രോഗ്രാമിന് അലെങ്കിൽ വിദേശ യാത്രക്ക് അച്ഛൻ പോയി എന്ന് ഒരു തോന്നല്  മാത്രം ആണ് മനസ്സില്...യാത്ര കഴിഞ്ഞു കുറച്ചു സ്നാക്സും ടി ഷർട്ട്‌ ഉം കുട്ടികളുക്കു ഉടുപ്പും  കുറെ ഫോട്ടോ കളുമായി അച്ഛൻ മടങ്ങി  വരും എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് ...ഇപ്പോളും ഒന്നും വിശ്വസിക്കാനെ കഴിയുന്നില്ല ...ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോള് അച്ഛൻ computer നു മുന്നില് ഉണ്ട് എന്ന തോന്നല് ആണ്..ഞാൻ പ്രതീക്ഷയോടെ നോക്കും .പക്ഷെ അവിടെ ശൂന്യം ആയിരിക്കും...


നവംബര് -08
രാവിലെ ഉണര്ന്നതെ അച്ഛന്റെ സംസാരം കേട്ടാണ് ... തലേ ദിവസ്സം ചെറിയ അസ്വസ്ഥതകള് അച്ഛൻ കാണിച്ചിരുന്നതും   ആശുപത്രിയില് പോകാനുള്ള അമ്മയുടെ നിര്ബന്ധതോട് അച്ഛൻ ദേഷ്യത്തോടെ പ്രതികരിച്ചതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല .തലേ ദിവസ്സം   വൈകും നേരം പ്രസ്‌ ക്ലബ്‌ ലെ അച്ചന്റെ ചിരി അരങ്ങിനു പോകുന്നതിനു മുൻപ് പതിവില്ലാതെ അമ്മയെ വിളിച്ചു പറഞ്ഞു "എടി ഒന്ന് വന്നു നോക്കിയേ , എന്റെ ഗെറ്റ് അപ്പ് "... അത്രയും stylish ആയി ആണ് അച്ഛൻ അന്ന് പോയത് ...നരേന്ദ്ര മോടിയുടെ വസ്ത്രധാരണ രീതി ആണ് അവസാന മാസങ്ങളില് അച്ഛൻ ഫോളോ ച്യെതിരുന്നത് ...ചേച്ചിയുടെ മകന് കാശിയെ  കൊണ്ട് കുറെ ഫോട്ടോയും എടുത്താണ് അച്ഛൻ പരിപാടിക്ക് പോയത് .പരിപാടി വന്നു കഴിഞ്ഞ ഉടനെ അവിടെ അച്ഛന് കഴിക്കാൻ കൊടുത്ത കട്ട് ലെറ്റും ലടുവും കേക്കും പഴവും എനിക്ക് കൊണ്ട് തന്നിട്ടാണ് അച്ഛൻ അകത്തേക്ക് പോയത്...എന്നിട്ട് അമ്മയോട് പറഞ്ഞു"ഞാൻ എല്ലാവരെയും ഇളക്കി മറിചെടി .."
പിന്നീട് സാധാരണ സംസാരിക്കും പോലെ എന്നോട് സംസരികുകയും ചെയ്തു .ഇടയ്ക്കു ഒരു സിഗരട്ട് വലിക്കുനത് കണ്ടിട്ട് ആദ്യം വഴക്ക് പറയണം എന്ന് തോന്നി എങ്കിലും ഞാൻ പറഞ്ഞില്ല ...പിറ്റേ ദിവസ്സം രാവിലെ അമ്മയുടെ കുറെ കുറ്റങ്ങള് എന്നോട് പറഞ്ഞു .ഞാൻ എല്ലാം സാധാരണ കേള്ക്കുംപോലെ കേട്ടിരുന്നത്തെ ഉള്ളൂ  ..അത് അങ്ങനെ ആണ് അമ്മയും അച്ചനും തമ്മിലുള്ള വഴക്കാണ് അവര് തമ്മിലുള്ള കെമിസ്ട്രി ..ഒരു  പത്തു മിനിട്ട് നേരതെക്കയിരിക്കും ഈ വഴക് ...ഇടയ്ക്കു അച്ഛൻ ഇങ്ങനെ കൂടെ പറഞ്ഞു ,എന്റെ മോളെ കുറിച്ച് "നല്ല വണ്ണത്തില് ഇരുന്ന കൊച്ചിനെ അവളുടെ വീടില് കൊണ്ട് പോയി കരുവാട് പോലെ ആക്കി "
എന്താണെന്നറിയില്ല അത് എന്റെ മനസ്സിൽ ഉടക്കി ,രാവിലെ ജോലിക്ക് പോകുമ്പോള് ഇതയിഉർന്നു മനസ്സിൽ .എത്രയും പെട്ടെന്ന്  മോളെ വണ്ണം വെയ്പ്പിക്കണം ...ഞാൻ ഇറങ്ങുമ്പോൾ "കൈ വേദനിക്കുന്നു "എന്ന് പറഞ്ഞു അച്ഛൻ  കിടകുകയായിരുന്നു ...അത് ഞാൻ അത്ര മൈൻഡ് ചെയ്തതും  ഇല്ല ..പിന്നെയാണ് അറിയുന്നത് ഇതൊക്കെ അറ്റാക്ക്‌ ന്റെ ലക്ഷണങ്ങള് ആയിരുന്നു എന്ന്  ...
ഓഫീസി ല് വന്നു കുറച്ചു സമയമേ ആയുള്ളൂ  അടുത്ത വീട്ടിലെ പയ്യന്റെ ഫോണ്‍ "ചേട്ടന്  ഹോസ്പിടളില് വരണം അങ്കിൾ നു ഒരു നെഞ്ച് വേദന "
പത്തു മിനിട്ട് കൊണ്ട് ഞാൻ അവിടെ എത്തി ..അവിടെ ചെന്നപ്പോള് തന്നെ എനിക്ക് ഏകദേശം കാര്യങ്ങള് മനസിലായി .ഡോക്ടറുടെ സഹതാപം നിറഞ്ഞ നോട്ടം ."ഇവിടെ വന്നപ്പോലെ ഡെഡ് ആയിട്ടാണ് വന്നത് " ഇത് കേട്ട്ടഹും ഞാൻ അലറി .അപ്പോഴാണ് അമ്മ അടുത്തുള്ളത് ഞ കണ്ടത് ..അമ്മ പറഞ്ഞു " ഒനും ഇല്ല നോക്കി കൊണ്ടിരിക്കയാണ് .."ഞാൻ പറഞ്ഞു അല്ല അമ്മ അച്ഛൻ പോയി ,എന്നോട് ഡോക്ടര് പറഞ്ഞു
'   പിന്നെ കേട്ടത് അമ്മയുടെ നിലവിളി ആയിഉർന്നു
" പോയോ ഡോക്ടറെ ...പോയോ?"......

രവിലെ ഭക്ഷണം കഴിച്ചിട്ട് പെട്ടെന്ന് നെഞ്ച് വേദന വരുകയായിരുന്നു ...ശ്വാസം കിട്ടുനില്ല ഏന് പറഞ്ഞപ്പോൾ അമ്മ വണ്ടി വിളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ദേഷ്യ പെട്ട് "നീ തടവി തന്നാൽ മതി "എന്ന് പറഞ്ഞു .പക്ഷെ അവസാനം വണ്ടി വിളിക്കാൻ അച്ഛൻ പറഞ്ഞു അമ്മ വേഗം  പൈസ എടുക്കാൻ പോയപ്പോലെക്കും അച്ഛൻ പാന്റ് ഇട്നുള്ള ശ്രമത്തില് താഴെ വീഴുക ആയിരുന്നു  ..ഹോസ്പിറ്റലിൽ കൊട്നു പോയെങ്കിലും...അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ...മരിക്കുന്നതിനു കുറച്ചു മുന്പും  ഹിന്ദി പാട്ട് പാടിയിരുന്നു .ശബ്ദത്തില് ചെറിയ പതര്ച്ച അമ്മക്ക് തോന്നി  എങ്കിലും പുറത്തു പറഞ്ഞില്ല ... ഫേസ് ബൂകിലും കുറെ നേരം ഇരിക്കയും കാരുണ്യ ലോട്ടെരിയെ കുറിച്ച് ഒരു പോസ്റ്റ്‌  ഇടുകയും ചെയ്തിരുന്നു ..
 ഇപ്പോള് എല്ലാം ഒരു സ്വപ്നം പോലെയേ തോനുള്ളൂ ....

അച്ഛനെ കുറിച്ച് എഴുതാൻ തന്നെ എനിക്ക് മടി ആണ് .അച്ഛനോടുള്ള ആരാധനാ  അച്ചനില്  നിന് ഞാൻ മറച്ചു പിടിചിട്ടെ ഉള്ളൂ ..അച്ഛനെ കുരിചെഴുതിയാല് ഇവിടെ ഒന്നും നില്ക്കില്ല ...എന്റെ  ഓര്മകള് തുടങ്ങുന്നതേ അച്ചനില് നിന്ന് ആണ് ..  ഞങ്ങള് സുഹ്ര്തുകളെ പോലെ ആയിരുന്നു ....ഞാൻ പറയുന്ന പല തമാശകളും അച്ഛൻ ഒരു പാട് ആസ്വദിച്ചിരുന്നു .അത് പലപ്പോഴും അച്ഛന്റെ പ്രസംഗത്തില് കയറ്റും .എന്നിട്ട് വീടില്  വരുമ്പോള് പറയും "നീ പറഞ്ഞ  തമാശക്ക് വലിയ കൈ അടി ആയിരുന്നു "എന്ന് . ..

എനിക്ക് പ്രതിസന്തി വരുമ്പോഴൊക്കെ അച്ഛൻ അമ്മയോട് പറയും"ഈ സമയത്ത് അവനെ കുറ്റം പറയരുത് ഈ സമയത്ത്  നമ്മള് അവന്റെ കൂടെ നില്ക്കണം " എന്ന്
പലരും ചോടികാറുണ്ട് "ഒറ്റ മോനു  ആണോ"എന്ന് ...പലര്ക്കും ഇനിയും രണ്ടു മക്കള്  ഉണ്ട് എന്ന് അറിയില്ലായിരുന്നു ...മരണത്തിനു വന്ന പലരും ചേച്ചിയോട്  പറഞ്ഞത് ഇങ്ങനെ ആണ് "അപര്ന്നയുടെ അച്ഛൻ മരിച്ചു എന്ന് അറിഞ്ഞാണ് വന്നത് .സനല് സാറിന്റെമോള് ആണെന്ന്   ഞങ്ങൾക്കരിയില്ലരുന്നു ..."

അച്ഛന്റെ വേര്പാട് അനുഭവിച്ച ഈ ഒരു മാസം കൊണ്ട് ഞാൻ അനുഭവിച്ച കാര്യങ്ങള് അത് എന്റെ ജീവിതത്തില് ഞാൻ പഠിച്ച വലിയ പാഠങ്ങള് ആയി തന്നെ നിലനില്ക്കും ...ഫോണില് വിളിചു കരഞ്ഞ ഞങ്ങള്ക്കരിയാത്ത ആരൊക്കെയോ ...ഇപ്പോളും ഞങ്ങളെ  വിളിച്ച കൊണ്ടിരിക്കുന്ന ആരൊക്കെയോ ...ഇവരുടെ വേദന നിറഞ്ഞ വാക്കുകളില് നിന്നുമാണ് ജീവിതം എന്ത് എന്ന് ഞങ്ങൾ മന്സിലാക്കുനത് ..
അച്ഛന്റെ മരണം വിളിച്ചു പറഞ്ഞപ്പോള് പിന്നീട് തിരിച്ചു വിളിച്ചു ഇനി വിളിക്കരുത് എന്ന് പറഞ്ഞ പൂർവ കാമുകിയോടോ ,കൂടെ ഉണ്ടാകും എന്ന് കരുതി യിട്ടും പതിവഴിയെ തിരിച്ചു പോയ  ചില സുഹ്ര്തുക്കലോ ടോ   എനിക്ക് പരിഭവമില്ല ...ആ അനുഭവങ്ങളാണ് മനസ്സിന് കട്ടി തന്നത് എന്ന് ഇപ്പോളും തോനുന്നു ...

ഇനി അച്ഛനില്ലാത്ത മാസ്സങ്ങള് വര്ഷങ്ങലാകും ....അന്നും അച്ഛന് മരിച്ചു എന്ന് തോന്നില്ല ...എവിടെയോ ചിരി അരങ്ങിനു പോയിട്ട് ,അല്ലെങ്കില് സുഹ്ര്തുക്കളെ കാണാന് പോയിട്ട്,അല്ലെങ്കില്  വിനോദ യാത്ര പോയിട്ട് അച്ഛൻ മടങ്ങി വരും എന്ന് തന്നെ ഞാൻ ചിന്തിക്കും ...അച്ഛൻ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ മോള് സുബ്ബലക്ഷ്മിയെ ഞാൻ ഒരു  പാട്ടുകാരി ആക്കും ...

Sunday, October 26, 2014

സുഹ്ര്തുക്കള്


2002 ല് ആണ് ഞാന് ചാറ്റിങ് തുടങ്ങുന്നത് ,ഇന്റർ നെറ്റ് ന്റെ ലോകത്തേക്ക് എന്നെ കൊണ്ട് വന്നത് എന്റെ കുന്ഗ് ഫു മാസ്റ്റര് ആയ അമ്മാവന് ആണ്...ഒരു കാലത്ത് chating വല്ലാതെ addiction ആയിരുന്നു ...2003 -2005 കാലഘട്ടത്തില് യാഹൂ ചാറ്റിലെ കേരള റൂമുകളിലെ സ്ഥിരം സാനിധ്യം ആയിരുന്നു ഞാന് ....ആദ്യമായി ഞാൻ നേരിട്ട് കാണുന്ന ചാറ്റ് സുഹ്ര്തുക്കള് ആയിരുന്നു തിരുവനതപുരത്തെ കിടിലം ആയ വിനോജ് നായര് എന്ന വീക്കെ അണ്ണനും പിന്നെ
ഒരു uk കാരി പെണ്‍കുട്ടിയും .ഞങ്ങളുടെ കണ്ടുമുട്ടലും സൌഹൃദ നിമിഷങ്ങലുമൊക്കെ ഇപ്പോഴും ഒര്മയിലുണ്ട് .2005 ല് ആയിരുന്നു അത്...മുന്കൂട്ടി തീരുമാനിച്ചു കണ്ടുമുട്ടിയ സോഷ്യല് മീഡിയ സുഹ്ര്തുക്കള് ആണും പെണ്ണുമായി നിരവധി ഉണ്ട് എങ്കിലും ഞാൻ ഇവിടെ പറയാന് പോകുനത് യാദൃശികമായി എന്നെ തിരിച്ചറിഞ്ഞ ചില ഫേസ് ബുക്ക്‌ സുഹ്ര്തുക്കളെ കുറിച്ചാണ് ...
ഒരിക്കല് സന്ധ്യക്ക്‌ ബസ്സിൽ ഇരുന്നു യാത്ര ചെയുംബോഴയിരുന്നു അടുത്ത് നിന്ന ഒരാള് ചോദിച്ചത് "രാഹുൽ അല്ലെ?ഫേസ് ബൂകില് കാണാറുണ്ട് "
എന്നെ ആദ്യമായി തിരിച്ചറിഞ്ഞ ആ സുഹ്രത് ആയിരുന്നു ബിജു രേവമ്മ ,,,
പിന്നെ ഒരിക്കല് പോലീസെ കാന്റീനിലു നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴും ഇതേ ചോദ്യവുമായി ഒരാള് വന്നു "ബിന്നി ഷാരോണ്‍ "
ഒരിക്കല് ഒരു വനിതാ സുഹ്രത്തിനെ കാണാൻ നെയ്യടിങ്കരക്ക് അടുത്തുള്ള ഒരു ബസ്സ്‌ സ്റ്റോപ്പിൽ കാത്തു നില്ക്കുമ്പോഴായിരുന്നു അത് വഴി പോയ ഒരു ബസ്സില് നിന്നും ഒരു കൈ പുറത്തേക്കു നീണ്ടു വരുനത്‌ കണ്ടത് ..അതും ബിന്നി ആയിരുന്നു ...
ഒരിക്കല് കേരള തമിഴ്നാട് ബോര്ടെരില് വെച്ച് ഞാൻ നടന്നു പോകുമ്പോള് ഒരു കാര് എന്റെ മുന്നില് സ്ലോ ചെയ്തു ...അത് എന്റെ ഫേസ് ബുക്ക്‌ സുഹ്ര്തും പള്ളിളിയിലെ അച്ഛനും ആയ സെലവദാസ് പ്രമോദും ഭാര്യയും ആയിരുന്നു ...
വഴുതക്കാട് രാത്രി ബസ്സ്‌ കത്ത് നില്കുമ്പോള് കുറെ തവണ വണ്ടി നിറുത്തി എനിക്ക് ലിഫ്റ്റ്‌ തരുന്ന ഒരു പയ്യന് ഉണ്ടായിരുന്നു ,പേര് ഞാൻ ഒര്കുനില്ല .ഹെല്മറ്റ് വെച്ചത് കൊണ്ട് മുഖവും അത്ര ഒര്മയിലില്ല ,എങ്കിലും അത് വഴി പോകുമ്പോഴൊക്കെ ഞാൻ അവിടെ ഉണ്ടോ എന്ന് നോക്കി പോകുന്ന്ന ആ ഫേസ് ബുക്ക്‌ സുഹ്ര്തിനോട് എനിക്ക് വളരെ നന്ദി ഉണ്ട് ...
കുറച്ചു നാളുകൾക്കു മുൻപ് മോളെയും കൊണ്ട് തൈക്കാട് സര്ക്കാര് ആശുപത്രിയിൽ പോയതായിരുന്നു ഞങ്ങള് .ഭാര്യയുടെ ചേച്ചിയുടെ പ്രസവുമയി ബന്ധപെട്ടു ഭാര്യ ആശുപത്രി ക്കുള്ളിലേക്ക് പോയി,പുറത്തു മോളെയും കൊണ്ട് കാത്തിരിക്കുമ്പോഴായിരുന്നു ഒരാള് വന്നിട്ട് പരിചയപെട്ടിട്ട് പറഞ്ഞു "ഫേസ് ബുക്കില് നിറഞ്ഞു നില്ക്കുവല്ലേ "
ബിജു ഡേവിഡ്‌ എന്ന പത്തനംതിട്ടകാരൻ ആയിരുന്നു അത് ...
ഫേസ് ബുക്കില് നമ്മള് വലിയ സംഭവം ഒന്നുമല്ല എങ്കിലും ,ഇവിടുത്തെ അല്ലറ ചില്ലറ എഴുത്തുകളുടെ പേരില് മാത്രം എന്നെ തിരിച്ചരിയുന്നതിലെ സന്തോഷം വളരെ അധികമാണ് ...
കഴിഞ്ഞ ആഴ്ചയാണ് ...രാത്രി ബേക്കറി ജങ്ങ്ഷനില് നിന്നപ്പോള് ഒരു സ്കൂട്ടെരു പെട്ടെന്ന് എന്റെ മുന്പില് വന്നു നിന്ന് .സ്കൂട്ടെരു ഓടിച്ചിരുന ആള് രൂക്ഷമായി നോക്കുന്നുമുണ്ട് ,എനിക്ക് ആളെ ഒട്ടും പരിചയവും ഇല്ല .ഫേസ് ബുക്കില് ആണും പെണുമായി അത്യാവശ്യം ശത്രുക്കള് ഉള്ളകാര്യം പെട്ടെന്ന് ഒര്മ്മവന്നു .അങ്ങനെ ആരുടെ എങ്കിലും കൊട്ടേഷന് ആയിരികുമോ "എങ്കിലും അയാളുടെ അടുത്ത് ചെന്ന് ചോദിച്ചു "മനസിലായില്ല ",പുള്ളി പറഞ്ഞു "ധൈര്യമായി കേറിക്കോ "
പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല വണ്ടിയില് കയറി ...വണ്ടിയില് പോകുമ്പോഴും പുള്ളി ഒന്നും മിണ്ടുനില്ല .ഞാൻ ഉറപ്പിച്ചു ,ഇതെന്റെ ഫേസ് ബുക്ക്‌ സുഹ്രത് തന്നെ ...ആരാണ് എന്ന് അങ്ങോട്ട്‌ ചോദിയ്ക്കാൻ പോകും മുൻപേ മറുപടി വന്നു "നിങ്ങളുടെ വീട്ടിലെ കാറിന്റെ നമ്പര് പ്ലേറ്റ് എഴുതിയത് ഞാന് ആണ്,നിങ്ങളുടെ വീടിനടുതാണ് താമസം "
ഒരുനിമിഷം ഞാൻ നിശബ്ദന് ആയി ...
ഫേസ് ബൂകില് വന്നു സൂര്യന് കീഴിലുള്ള എല്ലാ കാര്യത്തെ കുറിച്ചും അഭിപ്രായം പറഞ്ഞു ലോകത്ത് എവിടെയൊക്കയോ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കിയ എനിക്ക് വീടിനടുത് താമസിക്കുന്ന ഒരാളെ തിരിച്ചറിയാന് കഴിയാത്തതിലുള്ള എന്റെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചോർത്തു പുച്ഛം തോന്നി ..

Monday, October 20, 2014

ബര്ത്ഡേ


ഒരു ദിവസം കുട്ടപ്പന ചേട്ടന് സുഹ്രത്തിന്റെ ഒരു കാൾ വന്നു "നാളെ മോന്റെ ബർത്ത് ഡേ ആണ്,രാത്രി ആണ് ചടങ്ങ് ,നീ വരണം "
കുട്ടപ്പന് ചേട്ടന് സന്തോഷമായി .വരാമെന്ന് ഏറ്റു .പിറ്റേ ദിവസം സന്ധ്യ ക്ക് തന്നെ  കുട്ടപ്പന് ചേട്ടൻ ബർത്ത് ഡേ ക്ക് പോകാനൊരുങ്ങി..പോകുന്ന വഴിക്ക് ഒരു ഐഡിയ തോന്നി.എന്തായാലും ഒരു ആഘോഷതിനല്ലേ പോകുന്നത്,രണ്ടെണ്ണം അടിക്കുന്നതില് തെറ്റ് ഇല്ലല്ലോ ...പിന്നെ ഒട്ടും താമസിച്ചില്ല ബാറില് കേറി നന്നായി ഒന്ന് മിനുങ്ങി ..എന്നിട്ട് കൂട്ടുകാരന്റെ വീടിലേക്ക്‌ യാത്ര ആയി ...വീട് ഏതാണെന്ന് ഒരു എത്തും പിടിയും കിട്ടുനില്ല ..ആരോടും ചോദിക്കാനും മിനകെട്ടില്ല .അടുത്ത് ഒരു വീടില് നല്ല ആള്കൂട്ടം ,പുറത്തു ട്യൂബ് ലൈറ്റ് ഉം ഇട്ടിടുണ്ട് .അത് തന്നെ വീട് എന്ന് ഉറപ്പിച്ചു ആ വീട്ടിലേക്കു കേറി .പക്ഷെ കുട്ടപ്പന ചേട്ടന് വീട് മാറി പോയി.അതൊരു മരണ വീടായിരുന്നു ...കുട്ടപ്പന ചേട്ടന് അത് മനസിലായതും ഇല്ല .ജനങ്ങള്കിടയിലൂടെ അകത്തു കയറി ശവപെട്ടിയില് കത്തിച്ചിരുന്ന മെഴുകുതിരി എല്ലാം ഊതിയണച്ച് കുട്ടപ്പന ചേട്ടന് കൈ കൊട്ടി കൊണ്ട് പാടി
"ഹാപ്പി ബര്ത്ഡേ ട യു ...ഹാപ്പി ബര്ത്ഡേ ട യു" .

Friday, October 17, 2014

പുസ്തകം


ഒരാൾക്ക്‌ വലിയൊരു ആഗ്രഹം ആയിരുന്നു ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നത്...അവസാനം കയിലുള്ള പൈസ് ഒക്കെ കൂട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു .പ്രകാശന ചടങ്ങ് നടന്നു .അന്നേ ദിവസ്സം തന്നെ വില്ക്കാനായി 50 പുസ്തകങ്ങള് വീടില് നിന്ന് കൊണ്ട് പോയി .തിരിച്ചു വീട്ടില് വന്നപ്പോള് ഭാര്യ ചോദിച്ചു "എത്ര പുസ്തകം വിറ്റു പോയി?"
എഴുത്തുകാരന് പുസ്തകം എന്നി നോക്കിയപ്പോൾ 45 പുസ്തകം കയിൽ ഉണ്ട് ...എന്നിട്ട്   പറഞ്ഞു "5 പുസ്തകം വിറ്റു പോയി "
അപ്പോൾ ഭാര്യ "ഇങ്ങനെ ആയാല്എങ്ങനെയാ ?പ്രകാശനം ആയിട്ട് പോലും വിറ്റത് വെറും 5 പുസ്തകങ്ങൾ"
അപ്പോൾ എഴുത്തുകാരന് പറഞ്ഞു "നീ വിഷമിക്കണ്ട ,നമുക്ക് ഒരു പ്രകാശന ചടങ്ങ് കൂടി വെയ്ക്കാം .അന്ന് പുസ്തകങ്ങള് വിറ്റു പോകും "
അടുത്ത ചടങ്ങില് എഴുത്തുകാരൻ 100 പുസ്തകങ്ങള് കൊണ്ട് പോയി.ചടങ്ങ് കഴിഞ്ഞു തിരിച്ചു വന്ന ഉടനെ ഭാര്യ ബാഗ്‌ തുറന്നു പുസ്തകങ്ങള് എണ്ണി നോക്കി
മൊത്തം 105 പുസ്തകങ്ങള് .അപ്പോൾ ഭാര്യ ചോദിച്ചു ..."എന്ത് പറ്റി?100 പുസ്തകം കൊണ്ട് പോയിട്ട് ഇത് 105 പുസ്തകം ഉണ്ടല്ലോ ...ആരും വാങ്ങിചില്ലേ?"
അപ്പോൾ എഴുത്തുകാരൻ "പുതിയതായി ആരും വാങ്ങിച്ചില്ല എന്നത് പോട്ടെന്നു വെയ്ക്കാം .പക്ഷെ നേരത്തെ വാങ്ങിച്ച 5 പേര് ആ പുസ്തകം തിരിച്ചു തന്നെടി "

Monday, October 13, 2014

ബസ്സ്‌


ബസ്സ്‌ പുറപ്പെടുന്നതിനു തൊട്ടു മുന്പാണ് യാത്രക്കാർ അത് കണ്ടത് ...സീറ്റില് ഒരു കുഞ്ഞിനെ കിടത്തിയിരിക്കുന്നു .ബഹളം കേട്ട് ഓടി വന്ന കണ്ടക്ടർ വന്നു കുഞ്ഞിനെ എടുത്തു ...ജനിച്ചു ദിവസ്സങ്ങൾ മാത്രം ആയ ഒരു ചോര കുഞ്ഞു ..അത് കണ്ട ഒരു സ്ത്രീ പറഞ്ഞു"ആരാണീ മഹാ പാപം ചെയ്തത് ...സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് പോകാൻ തോനിയല്ലോ '
യാത്രക്കാർ ഉറക്കെ പറഞ്ഞു "ബസ്സ്‌ നേരെ പോലീസെ സ്റെഷനിലേക്ക് പോട്ടെ "
അപ്പോഴാണ്‌ ഒരാള് ഓടി ബസ്സില കേറി വന്നത് ,എന്നിട്ട് കണ്ട ക്ടരോട് "കൊച്ചിനെ അവിടെ വെക്ക് ഉവ്വ ..."
നിങ്ങൾ ആരാണ് ?"
"ഞാൻ കൊച്ചിന്റെ അച്ഛനാ "
"ഈ പിഞ്ചു കുഞ്ഞിനെ ഇവിടെ വെച്ചിട്ടാണോ നിങ്ങള് പുറത്തു പോയത് ?"
"അത് ഞാൻ സീറ്റ്‌ പോകാതിരിക്കാന് വെച്ചതാടോ "

കല്യണം മുടക്കികള്


വേണ്ടപെട്ടവരും അല്ലാത്തവരുമായ പലരുടെയും കല്യാണം മുടക്കുക്ക എന്ന വിനോദം കൈമുതലക്കിവർ എല്ലാ നാട്ടിലും ഉണ്ട് .സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത ഇവരെ കല്യണം മുടക്കികള് എന്ന് ആണ് വിളിക്കുന്നത്‌ .കല്യാണം മുടക്കിലൂടെ ഇവര നേടുന്നത് സാമ്പത്തിക ലാഭം അല്ല മറിച്ചു ആത്മ സംതൃപ്തി മാത്രം ആണ് .
ആലോചന വരുന്ന വ്യക്തിയുടെ കുറ്റങ്ങള് പറയാൻ ചിലപ്പോള കിട്ടിയില്ലെങ്കില്  "ഒന്ന് രണ്ടു ആലോചനകള് മുടങ്ങി പോയ കുട്ടി ആണ് "എന്ന് ഒരു അഭിപ്രായം എങ്കിലും പറയാതെ ഇവര്ക്ക് സമധാനം ആകില്ല ....കല്യാണ ആലോചനകള് മുടങ്ങാത്ത ആരും ഇല്ല എങ്കിലും ഈ അഭിപ്രായം കേള്ക്കുന്നവരുടെ തീരുമാനം ഊഹ്ഹിക്കാമല്ലോ .
ഞങ്ങളുടെ നാട്ടില് ഒരു സ്ത്രീ ഉണ്ട് അവരോടു ആരെങ്കിലും ഇങ്ങനെ ചോദിക്കുന്നു എന്നിരിക്കട്ടെ "നമ്മുടെ ഗോപാലന്റെ മോൾക്ക്‌ ഒരു ആലോചന വന്നിടുണ്ട് ...അവള് ആള് എങ്ങനെയാ ?'
അപ്പോൾ അവര് പറയും "ഓ ..നമ്മൾ എന്തോന്ന് പറയാന് ?രാവിലെ ഒരു ബാഗും തൂക്കി പോണത് കാണാം .എവിടെ പോണോ എന്തോ ..നമുക്കറിഞ്ഞൂഡേയ് ...നമ്മള് കാണാത്തത് പറയാൻ പാടില്ലല്ലോ ...എന്തരായാലും അവളുടെ കയ്യില് ഇപ്പോൾ കുറെ പൈസ ഉണ്ട് ..."
ഇത് കേള്ക്കുന്ന സാധാരണ ആരും ആ പെണ്‍കുട്ടിയെ കല്യാണം ആലോചിക്കില്ല എന്ന് അവര്ക്കരിയം .
കല്യാണം മുടക്കല് ടയലോഗ്ഗുകള് നിരവധി ആണ് .ഒരു ഉദാഹരണം .
"അവള് പണ്ടൊരു ഹിന്ദിക്കാരന്റെ കൂടെ ഇറങ്ങി  പോയി  ആന്ദ്രയില് ആയിരുന്നു കുറച്ചു  ദിവസ്സം ,അവസാനം ഇവരൊക്കെ പോയി വിളിച്ചോണ്ട് വന്നു ...മോള് എവിടെ ആയിരുന്നു എന്ന് ചോദിച്ച നമ്മോടു പറഞ്ഞത് "അവള് ആന്ധ്രയില് എക്സ് കര്ഷന് പോയിരികുക ആയിരുന്നു എന്ന് ആണ് ..."

പണ്ട് തിരുവനതപുരത്ത് കാട്ടകടയില് ഒരു കല്യാണം മുടക്കി അമ്മാവന് ഉണ്ടായിരുന്നു .ആ നാട്ടില് വരുന്ന കല്യാണം മുഴുവൻ അങ്ങേരു മുടക്കും .അങ്ങനെ ഒരിക്കല് നാട്ടുകാരെല്ലാം കൂടി സംഘടിച്ചു ഇയാളെ ഭീഷണി പെടുത്തി ..."ഇനി മേലാല് ഒരാളുടെയും കുറ്റം നിങ്ങള് പറയരുത് .പറഞ്ഞെന്നു അറിഞ്ഞാല് ...."
അതില് അമ്മാവന വീണു .അന്ന് അയാള് ഒരു തീരുമാനം എടുത്തു ഇനി ആരെയും കുറിച്ച് കുറ്റം പറയില്ല .ആരുടേയും കല്യാണം മുടക്കില്ല ..."
ഈ തീരുമാനം എടുത്തതിന്റെ പിറ്റേ ദിവസ്സം ഒരാള് ഇയാളോട് ചോദിച്ചു ..."നിങ്ങളുടെ ചേട്ടന്റെ മോന്റെ കല്യാണം ഉറപ്പിച്ചു എന്ന് അറിഞ്ഞല്ലോ ...പെണ്ണ് ഞങ്ങള്ക്ക് വേണ്ട പെട്ട വീട്ടിലെയാ...ആ പയ്യന് ആള് എങ്ങനെയാ ?"
അപ്പോൾ അമ്മാവന് : "ഓ ...ഞാൻ ഒന്നും പറയണി ല്ലേ ..നിങ്ങൾ കല്യാണം എല്ലാം ഉറപ്പിചില്ലേ ...അത് നടക്കട്ടെ "
"ശേ അതല്ലാലോ ,നിങ്ങളുടെ ചേട്ടന്റെ മോന് അല്ലെ ...നിങ്ങള്ക്കരിയാതെ ഇരികില്ലല്ലോ .എന്നോട് സ്വകര്യമായി പറ ,എങ്ങനെ ആണ് ആ പയ്യന് "
അപ്പോൾ അമ്മാവന്റെ മറുപടി ഇങ്ങനെ ആയിരുന്നു
"ഇനി ഞാന് വല്ലതും പറഞ്ഞിട്ട് വേണം വൈകും നേരം ആകുമ്പോള് അവൻ വെള്ളം അടിച്ചിട്ട് വന്നിട്ട് എന്നെ പിടിച്ചു തല്ലാന്..അല്ലെ?"

Monday, September 1, 2014

ഐസ് ബക്കെറ്റ് ചാലെഞ്ജ്

"അപ്പുപ്പ ഈ ഐസ് ബക്കെറ്റ് ചാലെഞ്ജ് നെ കുറിച്ച് എന്താ അഭിപ്രായം?"
"അതൊക്കെ ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പൊങ്ങച്ചങ്ങൾ അല്ലെ...ഈ ഫേസ് ബുക്ക്‌ ഒക്കെ വരുന്നതിനു എത്രയോ മുൻപേ ഞാൻ ഇത് ഒക്കെ ചെയ്തിട്ടുണ്ട് ....."
"?ഐസ് ബക്കെറ്റ് ചാലെഞ്ജ് ആണോ?അതെങ്ങനെ?"
"അതൊന്നുംമല്ല മോനെ...ഞാൻ ചെയ്തിട്ടുള്ളത് ഹോട്ട് വാട്ടർ ചാലെഞ്ജ് ആണ് ...എന്റെ കെട്ട്യോളും ആയി വഴക്കുണ്ടാകുംബോഴെല്ലാം അവള് എത്ര തവണ യാ ചൂട് വെള്ളം കോരി എന്റെ തലയില് ഒഴിചിട്ടുള്ളത് എന്നറിയാമോ ..അന്ന് ഒന്നും ഫോട്ടോ എടുത്തു വെയ്ക്കനൊ,പോസ്റ്റ്‌ ചെയ്യാനോ ഒന്നും ആരും ഇല്ലായിരുന്നു..."